ആലപ്പുഴ: ലൈഫ് മിഷൻ പ്രകാരം ജില്ലയിൽ അപേക്ഷ നൽകിയവരിൽ 14074 പേർക്ക് വീടുകൾ ലഭിച്ചു. 19638 പേരാണ് അർഹതാ പട്ടികയിലുള്ളത്. അപേക്ഷകർക്ക് നാല് ഘട്ടങ്ങളായി തിരിച്ചാണ് വീടുകൾ നൽകുന്നത്. വീടുകൾക്ക് പുറമേ ഭവന സമുച്ചയങ്ങളും ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിലായി നിർമിക്കുന്നുണ്ട്.അപേക്ഷകരിൽ 582 പേർ സാങ്കേതികവും അല്ലാത്തതുമായ പലതരത്തിലുള്ള പ്രശ്നങ്ങൾ കാരണം പുറത്തായി. ഇതിൽ 196 പേർ തീരദേശ പരിപാലന നിയമം കാരണവും 94 പേർ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമി ആയതിനാലും 107 പേർ ജോയിന്റ് പ്രോപ്പർട്ടി ആയതിനാലും 49 പേർക്ക് റീബിൽഡ് കേരള വഴി സഹായം ലഭിച്ച് കാരണത്താലും 136 പേർ മറ്റ് കാരണങ്ങളാലുമാണ് പുറത്തായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |