അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് പത്താം വാർഡിൽ നിർമ്മിച്ച പുതിയ അങ്കണവാടി നാടിനു സമർപ്പിച്ചു. പഞ്ചായത്ത് വാർഷിക പദ്ധതിയിൽപ്പെടുത്തി 15 ലക്ഷം രൂപ ചെലവിലാണ് ചുറ്റുമതിലോടെ കെട്ടിടം പൂർത്തിയാക്കിയത്. എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം ഗീത ബാബു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബി വിദ്യാനന്ദൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി.സരിത, ഐ.സി.ഡി.എസ് സൂപ്പർവൈസർ സോന സോണി ജോസഫ്, ദേവരാജൻ, പഞ്ചായത്ത് സെക്രട്ടറി കെ.എ.സാഹിർ എന്നിവർ സംസാരിച്ചു. ജയ പ്രസന്നൻ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |