ചേർത്തല: പുന്നപ്ര വയലാർ രക്തസാക്ഷി വാരാചരണത്തിന് ആവേശകരമായ സമാപനം. താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പുലർച്ചെ മുതൽ ചെറുജാഥകൾ സ്മാരകത്തിലേക്ക് എത്തിത്തുടങ്ങിയിരുന്നു.
രാവിലെ 7.30ന് ആലപ്പുഴ വലിയചുടുകാട് രക്തസാക്ഷിമണ്ഡപത്തിൽ നിന്നു മുൻ മന്ത്രി ജി.സുധാകരൻ തെളിച്ച ദീപശിഖയും രാവിലെ ഒമ്പതിന് മേനാശ്ശേരി രക്തസാക്ഷി മണ്ഡപത്തിൽ നിന്നു എസ്.ബാഹുലേയൻ തെളിച്ച ദീപശിഖയും നിരവധി അത്റ്റലുകൾ ചേർന്ന് നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ വയലാറിലെത്തിച്ചു. ദീപശിഖകൾ വാരാചരണ കമ്മിറ്റി പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ് ഏറ്റുവാങ്ങി മണ്ഡപത്തിൽ സ്ഥാപിച്ചു. സി.പി.ഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻരവീന്ദ്രൻ, മന്ത്റി പി.പ്രസാദ്, സജിചെറിയാൻ എം.എൽ.എ, സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, സി.ബി.ചന്ദ്രബാബു, എ.എം.ആരിഫ് എം.പി, ടി.ടി.ജിസ്മോൻ, കെ.പ്രസാദ്, മനു സി.പുളിക്കൽ, പി.കെ.സാബു, എൻ.പി.ഷിബു, എം.സി സിദ്ധാർത്ഥൻ, കെ.രാജപ്പൻനായർ,എം.എൽ.എ മാരായ പി.പി.ചിത്തരഞ്ജൻ,എം.എസ്.അരുൺകുമാർ, ദലീമ ജോജോ തുടങ്ങിയവർ പങ്കെടുത്തു.
മൂന്നിന് നടന്ന വയലാർ അനുസ്മരണ സമ്മേളനത്തിൽ വിദ്വാൻ കെ.രാമകൃഷ്ണൻ അദ്ധ്യക്ഷനായി. ജി.എസ്.പ്രദീപ്, ആലങ്കോട് ലീലാകൃഷ്ണൻ, മാലൂർ ശ്രീധരൻ, ഇം.എം.സതീശൻ, അഡ്വ.എം.കെ.ഉത്തമൻ തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ എൻ.എസ്.ശിവപ്രസാദ് അദ്ധ്യക്ഷനായി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ,സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രൻ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |