കുട്ടനാട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു നൽകുന്നചികിത്സാ സഹായമുൾപ്പെടെയുള്ളവ പെട്ടന്ന് ആളുകളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ നേതൃത്വത്തിൽ ഗുരുകാരുണ്യം ജനസേവ കേന്ദ്രത്തിന് അടുത്തമാസം തുടക്കം കുറിക്കും. നവംബർ നാലിന് രാവിലെ 10.30ന് യൂണിയൻ ഹാളിൽ നടക്കുന്ന പരിപാടി യൂണിയൻ ചെയർമാൻ പി.വി. ബിനേഷ് പ്ലാത്താനത്ത് ഉദ്ഘാടനം ചെയ്യും. വൈസ് ചെയർമാൻ എം.ഡി. ഓമനക്കുട്ടൻ അദ്ധ്യക്ഷനാകും. യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയംഗങ്ങളായ എ.കെ. ഗോപിദാസ്, ടി.എസ്. പ്രദീപ്കുമാർ, അഡ്വ. എസ്. അജേഷ്കുമാർ, കെ.കെ. പൊന്നപ്പൻ, പി.ബി. ദിലീപ്, യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി പി.ആർ. രതീഷ്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ലേഖ ജയപ്രകാശ്, വൈദികയോഗം യൂണിയൻ സെക്രട്ടറി സജേഷ് ശാന്തി തുടങ്ങിയവർ സംസാരിക്കും. യൂണിയൻ കൺവീനർ സന്തോഷ് ശാന്തി സ്വാഗതവും അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയംഗം എം.പി. പ്രമോദ് നന്ദിയും പറയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |