SignIn
Kerala Kaumudi Online
Wednesday, 01 May 2024 3.33 PM IST

കുതിച്ച് പാഞ്ഞ് പച്ചക്കറി വില; കിതച്ച് ജനം

veg

ആലപ്പുഴ : അരിക്കൊപ്പം പച്ചക്കറി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ചുയരുന്നത് സാധാരണക്കാരുടെ ജീവിതത്തിന്റെ താളം തെറ്റിക്കുന്നു. ആന്ധ്രയിൽ നിന്നുള്ള വരവ് ഇടിഞ്ഞതോടെ ഒരുമാസത്തിനിടെ ജയ അരിക്ക് ഒരു കിലോയ്ക്ക് കൂടിയത് 13രൂപയാണ്. കിലോഗ്രാമിന് 63 രൂപയാണ് ഇപ്പോൾ ജയ അരിയുടെ വില. മീഡിയം വെള്ള അരിക്ക് 46 രൂപയായി. ആന്ധ്ര, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് വരവ് കുറഞ്ഞതോടെയാണ് അരി വിപണിയിൽ വില ഇടിച്ചു കയറുന്നത്. റേഷൻ കടകളിൽ കുത്തരിയുടെ വിതരണം കുറഞ്ഞതും വില ഉയരാൻ കാരണമായി. പൊതുവിപണിയിലെ വില തടഞ്ഞു നിറുത്താനും റേഷനരി കരിഞ്ചന്തയിലേക്ക് ഒഴുകുന്നതു തടയാനും സിവിൽ സപ്‌ളൈസ് വകുപ്പിന്റെ പ്രത്യേക സംഘം ജില്ലയിൽ പരിശോധന ശക്തമാക്കിയെങ്കിലും ഫലപ്രദമാവുന്നില്ല.

എണ്ണ ഉത്പന്നങ്ങളുടെ ഇറക്കുമതി വർദ്ധിച്ചതോടെ പാമോയിൽ, സൺഫ്‌ളവർ ഇനങ്ങങ്ങളുടെ വില കുത്തനെ ഇടിഞ്ഞു. കിലോയ്ക്ക് 170 രൂപയായിരുന്ന പാമോയിലിന് 110ഉം 200 രൂപയായിരുന്ന സൺഫ്‌ളവർ ഓയിലിന് 157 ഉം ആയി വില കുറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടെ മുളകിന് കിലോയ്ക്ക് 190 രൂപയാണ് കൂടിയത്. ഉഴുന്നിന് 15 രൂപയും. പരിപ്പിന് 10 രൂപയും വർദ്ധിച്ചു. പച്ചക്കറി ഇനത്തിൽ സവാളയും ചുവന്നുള്ളിയുമാണ് വിലകൂടിയ താരം. കഴിഞ്ഞ മാസം സവാളക്ക് കിലോയ്ക്ക് 20 രൂപയായിരുന്നത് ഇപ്പോൾ 45 രൂപയായി വർദ്ധിച്ചു. ചുവന്നുള്ളി വില 40രൂപയിൽ നിന്ന് 80രൂപയിലെത്തി. തക്കാളി, മുരിങ്ങക്ക, കിഴങ്ങ്, ഇഞ്ചി, പച്ചക്കായ, കാബേജ്, വെളുത്തുള്ളി, ബീൻസ്, വള്ളിപ്പയർ, വഴുതന, വെള്ളരി, വെണ്ട, പച്ചമുളക് എന്നിവയ്ക്ക് കഴിഞ്ഞ ആഴ്ചയേക്കാൾ കിലോഗ്രാമിന് 10 മുതൽ 70 രൂപ വരെയാണ് വർദ്ധിച്ചത്.

കിലോയ്ക്ക് ഇന്നലത്തെ വില രൂപയിൽ

(ബ്രാക്കറ്റിൽ കഴിഞ്ഞ മാസത്തെ വില)

അരി ജയ: 63 (50)

അരി ക്രാന്തി (ഉണ്ട അരി): 47 (43)

വൻപയർ: 105 (83)

ഉഴുന്ന്: 130 (115)

പരിപ്പ്: 135 (125)

മുളക് ഗുണ്ടൂർ: 360 (330)

ചരടൻ: 540 (470)

പച്ചക്കറിവില

(ബ്രാക്കറ്റിൽ കഴിഞ്ഞ മാസത്തെ വില)

ചുവന്നുളളി: 80 (40)
കിഴങ്ങ്: 40 (20)

സവാള വലുത്: 45 (20)

ചെറുത്: 25 (20)
ഇഞ്ചി: 60 (50)
കോവയ്ക്ക: 50 (40)
തക്കാളി: 30 (20)
കാബേജ്: 50 (30)
വെളുത്തുളളി: 80 (48)
ബീൻസ്: 60 (40)
വള്ളിപ്പയർ: 60 (45)
കാരറ്റ്: 80 (80)

മുരിങ്ങയ്ക്ക: 100 (110)

പച്ചമുളക്: 60 (45)

പാവയ്ക്ക: 80 (40)

വെണ്ടക്ക: 40 (45)

പടവലം: 40 (30)

"പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണം. റേഷൻകടകൾ, സപ്‌ളൈകോ ഔട്ട്‌ലെറ്റുകൾ, ഹോർട്ടികോർപ്പ്, കൺസ്യൂമർ ഫെഡ് വഴി വിലക്കുറവിൽ സാധനങ്ങൾ വില്പന നടത്താൻ നടപടി സ്വീകരിക്കണം."
കെ.വേണുഗോപാൽ, ജില്ലാ വൈസ് പ്രസിഡന്റ്, കെട്ടിടനിർമ്മാണ തൊഴിലാളികോൺഗ്രസ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.