ആലപ്പുഴ: സംസ്ഥാന കായിക വകുപ്പ് ഫുട്ബോൾ വളർച്ചയും പ്രചാരണവും ലക്ഷ്യമിട്ട് നടത്തുന്ന പരിപാടികളുടെ ഭാഗമായി കുട്ടികൾക്ക് ഫുട്ബാൾ പരിശീലനം നൽകും. ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10ന് ആലപ്പുഴ എസ്.ഡി.വി ബോയ്സ് ഹൈസ്കൂളിൽ പി.പി.ചിത്തരഞ്ജൻ എം.എൽ.എ നിർവഹിക്കും. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ ജോസഫ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ വി.ആർ.കൃഷ്ണ തേജ മുഖ്യാതിഥിയാകും. ഗോൾ പദ്ധതിയുടെ ജില്ലാ അംബാസിഡറായ ജീൻ ക്രിസ്റ്റിൻ അന്റണി വിശിഷ്ടാതിഥിയാകും. എസ്.ഡി.വി ബി.എച്ച്.എസ് മാനേജർ രാമാനന്ദൻ, ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.ജി വിഷ്ണു, സെക്രട്ടറി എൻ.പ്രദീപ് കുമാർ, കെ.കെ.പ്രതാപൻ, അഡ്വ.കുര്യൻ ജയിംസ്, ടി.ജയമോഹൻ, പി.കെ.ഉമാനാഥൻ, ടി.കെ.അനിൽ, ജിതശ്രീ, ജയശ്രീ, ബിന്ദു, ബിജു വിശ്വപ്പൻ എന്നിവർ പങ്കെടുക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |