ആലപ്പുഴ : വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കണമെന്ന് കേരള സംസ്ഥാന പൗരാവകാശ സമിതി സംസ്ഥാന പ്രവർത്തക സമ്മേളനം ആവശ്യപ്പെട്ടു. ആലപ്പുഴ സിഡാം ഹാളിൽ ചേർന്ന യോഗത്തിൽ ഡോ.ജോൺസൺ വി.ഇടിക്കുള അദ്ധ്യക്ഷനായി. സംസ്ഥാന ചെയർമാൻ കെ.ജി.വിജയകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. അഡ്വ.ജി.വിജയകുമാർ ക്ലാസ് നയിച്ചു. രാമചന്ദ്രൻ മുല്ലശ്ശേരി മുഖ്യ സന്ദേശം നല്കി.സക്കറിയാസ് എൻ.സേവ്യർ, അബ്ദുൾ മജീദ്, ആഷിക് മണിയാംകുളം, രാജു പള്ളിപ്പറമ്പിൽ, കെ.ജയചന്ദ്രൻ, ശാന്തകുമാരി വെളിയനാട്, ഗഫൂർ ടി.മുഹമ്മദ് , സുവർണകുമാരി, സാറാമ്മ പീറ്റർ, കെ.പി.ഹരിദാസ്, അഡ്വ. ജോൺ സി.നോബിൾ, പത്മജ, സക്കറിയ പള്ളിക്കണ്ടി, എസ്.ലേഖ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |