മാന്നാർ: എ.കെ.പി.എ മാന്നാർ യൂണിറ്റ്, പമ്പ സ്വാശ്രയ സംഘം എന്നിവയുടെ ആഭിമുഖ്യത്തിൽ ചെന്നിത്തല പഞ്ചായത്ത് 81-ാം നമ്പർ അങ്കണവാടിയിൽ ശിശുദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തംഗം രവികുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്വാശ്രയ സംഘം പ്രസിഡന്റ് ജോർജ് ഫിലിപ്പ് കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു. എ.കെ.പി.എ സംസ്ഥാന കമ്മറ്റി അംഗം സാനു ഭാസ്ക്കർ മുഖ്യ പ്രഭാഷണം നടത്തി. പമ്പ സ്വാശയ സംഘാംഗവും എ.കെ.പി.എ മാന്നാർ യൂണിറ്റ് പ്രസിഡന്റുമായ ജിതേഷ് ചെന്നിത്തല, സ്വശ്രയ സംഘം വൈസ് പ്രസിഡന്റ് ശശിധരൻ പിള്ള എന്നിവർ ശിശുദിന സന്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |