മുഹമ്മ : ചേർത്തല സബ് ജില്ല അത്ലറ്റിക് മീറ്റ് സമാപന സമ്മേളനം എ.ഇ.ഒ ശൈലജ ഉദ്ഘാടനം ചെയ്തു. ജില്ല സ്പോർട്സ് കോഓർഡിനേറ്റർ വിജു അധ്യക്ഷനായി. ഉപജില്ല സ്പോർട്സ് ആൻഡ് ഗെയിംസ് സെക്രട്ടറി പ്രസാദ് , ശ്രീഹരി ,ഡി.വി.എച്ച്.എസ് എസ കായികാദ്ധ്യാപിക രമാദേവി, പ്രസാദ് എന്നിവർ സംസാരിച്ചു .മദർ തെരേസ ഗ്രൗണ്ടിൽ നടന്ന മീറ്റിൽ 36 സ്കൂളുകളിൽ നിന്ന് 1250 വിദ്യാർത്ഥികൾ പങ്കെടുത്തു. സെന്റ് ഫ്രാൻസിസ് അർത്തുങ്കൽ ഓവറാൾ ചാമ്പ്യൻഷിപ്പ് നേടി. ചാരമംഗലം ഗവ. ഡി.വി.എച്ച്.എസ് രണ്ടാമതും വി.എച്ച്.എസ്.എസ് കണിച്ചുകുളങ്ങര മൂന്നാമതുമെത്തി. എ.ഇ.ഒ സമ്മാനദാനം നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |