ആലപ്പുഴ: ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ കുട്ടികളുടെ മാനസിക ഉല്ലാസ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ബാലോത്സവം നാളെ ഉച്ചക്ക് 2ന് ശിശു വികാസ് ഭവനിൽ സംസ്ഥാന ബാല അവകാശ കമ്മീഷൻ അംഗം ജലജ ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. മജിഷ്യൻ ദീപുരാജിന്റെ മാജിക് ഷോയും ഗായിക മാളവിക സുരേഷിന്റെ താരാട്ട് പാട്ടും ഉണ്ടാകും. സി.ഡബ്ളിയു, സി.ചെയർപേഴ്സൺ അഡ്വ. ജി.വസന്തകുമാരി അമ്മ, എ.ഡി.സി ജനറൽ ഡി.ഷിൻസ്, ഡി.സി.പി.ഒ.ടി.വി മിനിമോൾ, ശിശുക്ഷേമ സമിതി ഭാരവാഹികൾ എന്നിവർ പങ്കെടുക്കുമെന്ന് ജില്ലാ സെക്രട്ടറി എം.സി.പ്രസാദ് അറിയിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |