ആലപ്പുഴ: ജില്ല കേരളോത്സവം ഡിസംബർ 8, 9, 10, 11 തീയതികളിൽ ആര്യാട് ബ്ലോക്കിലെ മുഹമ്മ, മണ്ണഞ്ചേരി, ആര്യാട് , മാരാരിക്കുളം തെക്ക് പഞ്ചായത്തുകളിൽ നടക്കും. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന സ്വാഗത സംഘ രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യുവജനക്ഷേമ ബോർഡ് കോർഡിനേറ്റർ ജെയിംസ് ശാമുവേൽ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിപിൻ സി.ബാബു, അംഗം അഡ്വ. ആർ.റിയാസ്, സെക്രട്ടറി ദേവദാസ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |