മാന്നാർ : ചൂഷണത്തിന്റെയും അധാർമ്മികതക്കും എതിരെ മാറ്റത്തിന്റെ തിരി കൊളുത്തുവാൻ നിരന്തരമായ പ്രാർത്ഥന അനിവാര്യമാണെന്ന് ഡോ. എബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത പറഞ്ഞു കുട്ടമ്പേരൂർ വൈ.എം.സി.എ യുടെ പ്രാർത്ഥന വാരം സമാപനം കുട്ടമ്പേരൂർ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫാ.ടി.എസ് നൈനാൻ അധ്യക്ഷത വഹിച്ചു. കോട്ടയം സെമിനാരി ആക്ടിംഗ് പ്രിൻസിപ്പൽ ഫാ.ഡോ.ജോൺ തോമസ് കരിങ്ങാട്ടിൽ മുഖ്യ പ്രഭാഷണം നടത്തി. തോമസ് ചാക്കോ, ജോജി ജോർജ്ജ്, തോമസ് ജോൺ, പി.ജി മാത്യു , ലാബി പീടികത്തറയിൽ, എന്നിവർ പ്രസംഗിച്ചു. ജോജി ജോർജ്ജ്, ലിസി തോമസ് എന്നിവരെ അനുമോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |