ചേർത്തല : വിവിധ മേഖലകളിൽ മികവുപുലർത്തുന്നവർക്ക് മുംബയ് അസ്ഥാനമായ ജ്വാല പുരസ്കാരം നൽകും. കൃഷി,വ്യവസായം,മത്സ്യമേഖല തുടങ്ങിയവയിലുള്ളവർക്കൊപ്പം സൈനികരംഗത്ത് മികവു പുലർത്തിയ വിമുക്തഭടന്മാർക്കും ഇക്കുറി പുരസ്കാരം നൽകുമെന്ന് അവാർഡ് കമ്മിറ്റി ചെയർമാൻ ഡോ.ആർ.പൊന്നപ്പൻ,കമ്മിറ്റിയംഗങ്ങളായ പി.പി.ദിനദേവൻ,യു.എൻ.ഗോപി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.അപേക്ഷകൾ പരിശോധിച്ച് ഡിസംബർ 18ന് ചെന്നൈ അണ്ണാനഗറിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.അപേക്ഷകർ വ്യക്തിഗതവിവരങ്ങളും അതാതുമേഖലയിലെ പ്രവർത്തന മികവുകളും jwalamagzine@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ അയക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |