പൂച്ചാക്കൽ : വേമ്പനാട് കായൽ കൈയേറ്റം കണ്ടെത്തുന്നതിന് റീ സർവ്വേ നടത്തുമെന്ന് കെ. രാജൻ പറഞ്ഞു.എ.ഐ.ടി.യു.സി ദേശീയ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വേമ്പനാട് കായൽ സംരക്ഷണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘാടക സമിതി ചെയർമാൻ പി.എം അജിത്ത്കുമാർ അദ്ധ്യക്ഷത വഹിച്ചു. മത്സ്യതൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് മുഖ്യ പ്രഭാഷണം നടത്തി. കെ.പത്മകുമാർ വിഷയം അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി എം.കെ.ഉത്തമൻ സ്വാഗതം പറഞ്ഞു. പി.വി. സത്യനേശൻ, വി.മോഹൻദാസ്, ഡി.സുരേഷ്ബാബു, വി.സി.മധു, ഡി.പി മധു, ഡി.ബാബു, ടി.ആനന്ദൻ, ടി.കെ.തങ്കപ്പൻ, ഇ.എം.സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |