ആലപ്പുഴ : എം.ഇ.എസ് അമ്പലപ്പുഴ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'മഴത്തുള്ളികൾ ' എന്ന പേരിൽ നടത്തിയ കുടുംബ സംഗമം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. എം.ഇ.എസ് താലൂക്ക് പ്രസിഡന്റ് അഡ്വ.എ.മുഹമ്മദ് ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള അവാർഡുകൾ ജില്ലാ പ്രസിഡന്റ് അഡ്വ.എ.എ.റസാഖ് വിതരണം ചെയ്തു. രാജീവ് ആലുങ്കൽ മുഖ്യപ്രഭാഷണം നടത്തി. എം.ഇ.എസ് താലൂക്ക് സെക്രട്ടറി ഹസൻ.എം.പൈങ്ങാമഠം, പ്രൊഫ.എ.ഷാജഹാൻ, എം.അബ്ദുൽ റഹീം, ഇ.അബ്ദുൽ അസീസ്, എ.എം.റഷീദ്, തൈക്കൽ അബ്ദുൽ സത്താർ, റസിയ മുഹമ്മദ് കുഞ്ഞ്, നൗഫൽ അബ്ദുൽ സലാം, ഡോ.ഫിറോസ് മുഹമ്മദ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |