മുഹമ്മ: പരിശീലനത്തിന് ട്രാക്കുപോലുമില്ലാത്ത ചെത്തി സെന്റ് അഗസ്റ്റ്യൻസ് ഹൈസ്കൂളിൽ നിന്നുള്ള അതുൽ ട്രാക്കിലെ മിന്നും താരമായി. ലോംഗ് ജമ്പിലും 100 മീറ്റർ ഓട്ടത്തിലും എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് അതുൽ ഒന്നാമനായത്.
മാരാരിക്കുളം വടക്ക് ഒന്നാം വാർഡ് തയ്യിൽ ജയ്മോൻ മാർട്ടിൻ, മേരി സിസിലി ദമ്പതികളുടെ മകനാണ്. സ്കൂൾ ഗ്രൗണ്ടിലെ പരിമിതി മൂലം മറ്റിടങ്ങളിലെത്തിയാണ് പരിശീലനം നടത്തിയത്. 200 മീറ്റർ ഓട്ടത്തിലും 400 മീറ്റർ റിലേയിലും അതുൽ പങ്കെടുക്കുന്നുണ്ട്. സംസ്ഥാന സ്പോർട്സ് കൗൺസിൽ പരിശീലകൻ സാംജിയാണ് പരിശീലിപ്പിക്കുന്നത്. സ്കൂളിലെ കായികാദ്ധ്യാപിക എ. ഷീലയും ഒപ്പമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |