മാന്നാർ : കേരള സർവകലാശാല പ്രാദേശിക പഠന കേന്ദ്രമായ മാന്നാർ യു.ഐ.ടി കോളേജ് നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ രണ്ടാംഘട്ട ലഹരി വിരുദ്ധ പരിപാടിയുടെ ഭാഗമായി "ലഹരിക്കെതിരെ ഗോളടി" സംഘടിപ്പിച്ചു. ആദ്യ ഗോൾ അടിച്ച് മാന്നാർ സി.ഐ ജോസ് മാത്യു കാമ്പയിൻ ഉദ്ഘാടനം ചെയ്തു. മാന്നാർ ഗ്രാമപഞ്ചായത്തംഗം സുജിത് ശ്രീരംഗം, കോളേജ് പ്രിൻസിപ്പൽ ഡോ.വി.പ്രകാശ്, ഫേസ്ബുക്ക് കൂട്ടായ്മ ചെയർമാൻ സജി കുട്ടപ്പൻ. എമർജൻസി റെസ്ക്യൂ ടീം സെക്രട്ടറി അൻഷാദ് മാന്നാർ, കോളേജ് പി.ടി.എ അംഗം സന്തോഷ്, കോളേജ് അദ്ധ്യാപകർ, അനദ്ധ്യാപകർ, എൻ.എസ്.എസ് വോളണ്ടിയർമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |