കുട്ടനാട്: ചക്കുളത്തുകാവ് ദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി കാർത്തിക സ്തംഭം ഉയർത്തി. ഇന്നലെ വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം നടന്ന ചടങ്ങിന് ക്ഷേത്ര മുഖ്യകാര്യദർശിമാരായ രാധാകൃഷ്ണൻ നമ്പൂതിരി, ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി. കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, ട്രസ്റ്റിമാരും മേൽനോട്ട ശാന്തിമാരുമായ അശോകൻ, രഞ്ജിത്ത് ബി.നമ്പൂതിരി, ജയസൂര്യ നമ്പൂതിരി, ഹരിക്കുട്ടൻ നമ്പൂപൂതിരി എന്നിവർ പൂജകൾക്കും സമർപ്പണ ചടങ്ങുകൾക്കും മുഖ്യ കാർമ്മികത്വം വഹിച്ചു. ഉത്സവ കമ്മിറ്റി പ്രസിഡന്റ് എം.ബി. രാജീവ്, സെക്രട്ടറി സ്വാമിനാഥൻ തുടങ്ങിയവർ പങ്കെടുത്തു. പൊങ്കാല ദിവസം വൈകിട്ട് നടക്കുന്ന കാർത്തിക സ്തംഭം കത്തിക്കൽ ചടങ്ങ് പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് നിർവഹിക്കും. കാർത്തിക സ്തംഭം ഉയർത്താനുള്ള കവുങ്ങിൻതടി വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ക്ഷേത്രത്തിൽ എത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |