ആലപ്പുഴ: ഹയർ സെക്കൻഡറി വിഭാഗം കുച്ചിപ്പുടി മത്സരത്തിൽ രണ്ടുപേർക്ക് ഒന്നാം സ്ഥാനം ലഭിച്ചതോടെ നറുക്കെടുപ്പ് നടത്താനുള്ള സംഘാടകരുടെ നീക്കത്തിനെതിരെ മത്സരാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും രംഗത്തെത്തി.
അമ്പലപ്പുഴ ഗവ മോഡൽ എച്ച.എസ്.എസിലെ പാർവതി കൃഷ്ണയും ഹരിപ്പാട് ബോയ്സ് എച്ച്.എസ്.എസിലെ ഒ.വി. മീനാക്ഷിയുമാണ് ഒന്നാം സ്ഥാനം പങ്കിട്ടത്. രണ്ടുപേർക്കും സംസ്ഥാനതലത്തിൽ മത്സരിക്കാൻ അവസരം നൽകേണ്ടതാണ്. എന്നാൽ, സംസ്ഥാനതല മത്സരത്തിൽ ഓരോ വിഭാഗത്തിൽ നിന്ന് ഒരാളെ മാത്രം അയച്ചാൽ മതിയെന്ന കർശന നിബന്ധനയാണ് നറുക്കെടുപ്പ് തീരുമാനത്തിൽ അധികൃതരെ എത്തിച്ചത്. നറുക്കിട്ടെടുത്താൽ കുട്ടികളുടെ കഴിവല്ല അളക്കപ്പെടുന്നതെന്നും ഇരുവരുടെയും പ്രകടനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കണ്ട് ഏറ്റവും മികച്ചയാളെ ഒന്നുകൂടി തിരഞ്ഞെടുക്കണമെന്നുമാണ് അദ്ധ്യാപകർ ആവശ്യപ്പെടുന്നത്. സംഭവം വിവാദമായതോടെ ഇരുകൂട്ടരുമായി ചർച്ച ചെയ്തശേഷം അന്തിമ തീരുമാനമെടുക്കാനാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |