അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതിയ സൂപ്രണ്ടിനെ നിയമിച്ച് സർക്കാർ ഉത്തരവായി.കാർഡിയോളജി വിഭാഗം അസിസ്റ്റൻ്റ് പ്രൊഫ.ഡോ. എ.അബ്ദുൾ സലാം ആണ് പുതിയ സൂപ്രണ്ട്.നിലവിലെ സൂപ്രണ്ട് ഡോ.സജീവ് ജോർജ് പുളിക്കൽ 6 മാസം മുൻപ് സൂപ്രണ്ട് സ്ഥാനത്തു നിന്നും തന്നെ മാറ്റിതരണമെന്നു കാട്ടി ആരോഗ്യ വകുപ്പിന് കത്ത് നൽകിയിരുന്നു.ഇതിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ സൂപ്രണ്ടിനെ നിയമിച്ച് സർക്കാർ ഉത്തരവ് ഇറക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |