ഹരിപ്പാട് : ഡിസംബർ 16 മുതൽ 20 വരെ ആലപ്പുഴയിൽ നടക്കുന്ന എഐടിയുസി ദേശീയ സമ്മേളനത്തോടനുബന്ധിച്ച് തൊഴിലാളിവർഗ്ഗം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ ഹരിപ്പാട് നടന്ന സെമിനാർമന്ത്രി ജി. ആർ അനിൽ ഉദ്ഘാടനം ചെയ്തു . എ.ഐ.ടി.യു സി ജില്ലാ പ്രസിഡന്റ് വി. മോഹൻദാസ് വിഷയാവതരണം നടത്തി . മണ്ഡലം സെക്രട്ടറി പി.ബി.സുഗതൻ മോഡറേറ്ററായി . സി.പി.ഐ ജില്ലാ സെക്രട്ടറി ടി. ജെ. ആഞ്ചലോസ്, അസി. സെക്രട്ടറി പി.വി.സത്യനേശൻ , മണ്ഡലം സെക്രട്ടറി കെ. കാർത്തികേയൻ,ആർ. പ്രസാദ് ഡി. അനീഷ്, എ. ശോഭ, യു. ദിലീപ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |