ആലപ്പുഴ: ബി.ആർ.സി ആലപ്പുഴയുടെ ആഭിമുഖ്യത്തിൽ നടന്ന ഭിന്നശേഷി ദിനാചരണം നഗരസഭ ചെയർപേഴ്സൺ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ടി.ത്രേസ്യാമ്മ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ പി.സുജാത മുഖ്യഭാഷണവും എസ്.എസ്.കെ ജില്ലാ കോ ഓർഡിനേറ്റർ ഡി.പി. രജനീഷ് ഭിന്നശേഷി ദിന സന്ദേശവും നൽകി. ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ, ആലപ്പുഴ ബി.ആർ.സി പരിധിയിലുള്ള സ്കൂളുകളിൽ നിന്ന് എത്തിച്ചേർന്ന പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ കലാപരിപാടികൾക്കൊപ്പം നാടൻ പാട്ട് കലാകാരനായ പുന്നപ്ര ജ്യോതികുമാറും മിമിക്രി കലാകാരനും സിനിമ താരവുമായ മഹാദേവനും നാടൻപാട്ട് അവതരിപ്പിച്ചു. ബി.ആർ.സി ട്രെയിനർ നവാസ്, ട്രെയിനർ പി.ആർ.ഷനിത എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |