മുഹമ്മ : വേൾഡ് കപ്പിന്റെ ആരവം കുരുന്നുകളിലേക്ക് എത്തിക്കാൻ മുഹമ്മ സി.എം.എസ് എൽ.പി സ്കൂളിൽ ഗോളിന് ഒരു ബോൾ മത്സരം തുടങ്ങി . ഓരോ ക്ലാസിനെയും വേൾഡ് കപ്പിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പേരിൽ തിരഞ്ഞെടുത്തു.
13 ന് ഫൈനൽ മത്സരത്തിൽ വിജയിക്കുന്നവർക്ക് ബാൾ സമ്മാനമായി നൽകും.
പെനാൽറ്റി ഷൂട്ട് ഔട്ട് സന്തോഷ് ട്രോഫി കേരള ടീം മുൻ ക്യാപ്ടൻ ജീൻ ക്രിസ്റ്റിൻ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ കൃഷ്ണ, പ്രധാനാധ്യാപിക ജോളി തോമസ്, പി.എം.ഐസക്, പി.ടി.എ പ്രസിഡന്റ് ഷനൽ, എം.പി.ടി.എ പ്രസിഡന്റ് ശാരിമോൾ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |