ആലപ്പുഴ: ജില്ലാതല കേരളോത്സവം ഇന്നു മുതൽ 11 വരെ ആര്യാട് ബ്ലോക്ക് പരിധിയിലെ 12 വേദികളിൽ നടക്കും. രാവിലെ 9ന് ബർണാഡ് ജംഗ്ഷന് കിഴക്ക് വശമുള്ള എൽ.എസ്.എച്ച് ഗ്രൗണ്ടിൽ കായിക മത്സരങ്ങൾ കളക്ടർ വി.ആർ.കൃഷ്ണ തേജ ഉദ്ഘാടനം ചെയ്യും. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. അജിത് കുമാർ അദ്ധ്യക്ഷത വഹിക്കും. ജില്ല ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണു മുഖ്യാതിഥിയാകും.
10ന് വൈകിട്ട് 3ന് സാംസ്കാരിക ഘോഷയാത്ര. കലവൂർ ഗവ. എച്ച്.എസ്.എസിൽ മന്ത്രി പി. പ്രസാദ് ജില്ല കേരളോത്സവം ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അദ്ധ്യക്ഷത വഹിക്കും. എം.എൽ.എമാരായ സജി ചെറിയാൻ, എച്ച്. സലാം, യു. പ്രതിഭ എന്നിവർ വിശിഷ്ടാതിഥികളാകും. സംസ്ഥാന യുവജന ക്ഷേമ ബോർഡ് അംഗം എസ്. ദീപു കേരളോത്സവ സന്ദേശം നൽകും. ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ സൗമ്യരാജ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ സി.ബാബു എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
11ന് വൈകിട്ട് 4ന് കലവൂർ ഗവ. എച്ച്.എസ്.എസിൽ സമാപന സമ്മേളനം എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. പി.പി. ചിത്തരഞ്ജൻ എം.എൽ.എ സമ്മാനദാനം നിർവഹിക്കും. ബിപിൻ സി.ബാബു അദ്ധ്യക്ഷത വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |