മുഹമ്മ : കുറ്റാന്വേഷണ മാന്ത്രിക നോവലുകൾ എഴുതി ശ്രദ്ധേയയായ മുഹമ്മ സ്വദേശി മായ കിരണിനെ അരങ്ങ് സോഷ്യൽ സർവീസ് ഫോറം ആദരിച്ചു . സംഗീത സംവിധായകൻ ആലപ്പി ഋഷികേശ് പൊന്നാട അണിയിച്ചു . അരങ്ങ് രക്ഷാധികാരി സിപി ഷാജി , ടോമിച്ചൻ കണ്ണയിൽ , ബിജു തൈപ്പറമ്പ് , ലാലിച്ചൻ പാപ്പാളി എന്നിവർ പങ്കെടുത്തു . നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള മായ കിരൺ മുഹമ്മ പഞ്ചായത്ത് പതിനാലാം വാർഡിൽ മറ്റത്തിൽ ശ്രീകുമാറിന്റെയും തങ്കമണിയുടെയും മകളാണ് . ഭർത്താവ് : കിരൺ. മക്കൾ : ആദിത്യ, നിഹാരിക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |