ചാരുംമൂട് : സംസ്ഥാന കലോത്സവമുൾപ്പെടെ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു വിജയിച്ച താമരക്കുളം വി.വി എച്ച്.എസ്.എസ് വിദ്യാർത്ഥികളെ പി.ടി.എയും ചാരുംമൂട് സയൻസ് എൻട്രൻസ് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് അനുമോദിച്ചു. എസ്.ഇ.ടി ഡയറക്ടർ ബി.അബുരാജ് ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എസ്.ഷാജഹാൻ ആദ്യക്ഷത വഹിച്ചു , പ്രിൻസിപ്പൽ ജിജി എച്ച്. നായർ മുഖ്യ പ്രഭാഷണം നടത്തി. ഹെഡ് മാസ്റ്റർ എ.എൻ.ശിവപ്രസാദ്, രതീഷ് കുമാർ കൈലാസം,സുനിത ഉണ്ണി, സഫീന ബീവി,നിധിൻ,സച്ചിൻ സാം, കെ.രഘുകുമാർ, സി.എസ്.ഹരികൃഷ്ണൻ, ആർ.രതീഷ് കുമാർ, ടി.ഉണ്ണിക്കൃഷ്ണൻ,എച്ച് റിഷാദ്, ഋഷികേശ് ഹരി,സജി കെ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |