മുഹമ്മ : മണ്ണഞ്ചേരി ഗവ.ഹൈസ്ക്കൂളിലെ 1993-94 വർഷത്തെ എസ് എസ് എൽ സി ബാച്ചിന്റെ പൂർവ വിദ്യാർഥി സംഗമം ഹെഡ്മിസ്ട്രസ് സുജാതകുമാരി ഉദ്ഘാടനം ചെയ്തു. സംഘടനയുടെ നേതൃത്വത്തിൽ രൂപീകരിച്ച ഹൃദ്യം നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അവർ പറഞ്ഞു. "ഓർമ്മ തൻ ചിറകിൽ " എന്ന പേരിൽ നടത്തിയ സംഗമത്തിൽ മുപ്പതോളം അദ്ധ്യാപകരെ ആദരിച്ചു. സംഘടനാ പ്രസിഡന്റ് സന്ദീപ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി നിഷ, അജേഷ് പി.ഉണ്ണി ,കെ.എസ്.സുനിൽകുമാർ ,മുഹമ്മദ് മേത്തർ കവിത, സുഭാഷ് , വിജയമ്മ, രാജലക്ഷ്മി, മൈഥിലി, അനീമ, സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |