മുഹമ്മ : ബി.ജെ.പി ഭരണത്തിനും വർഗീയ ഫാസിസത്തിനുമെതിരെ സി.പി.എം മുഹമ്മ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച സായാഹ്നധർണ എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. സി.കെ സുരേന്ദ്രൻ അദ്ധ്യക്ഷനായി. പി.രഘുനാഥ്, ജെ.ജയലാൽ, ടി.ഷാജി, കെ.കെ.മംഗളാനന്ദൻ, ടി.പി.മംഗളാമ്മ, കെ.എൻ.ബഹുലേയൻ, ജെയിംസ് ചാക്കോ, അരുൺ പ്രശാന്ത്, എം.ചന്ദ്ര, കെ.ശശികുമാർ, കെ.സലിമോൻ എന്നിവർ സംസാരിച്ചു. കോമളപുരം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ധർണ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം എ മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻ.എസ്.ജോർജ് അദ്ധ്യക്ഷനായി. ആർ.റിയാസ്, പി.വി.രമേശ്, പി.രൂപേഷ്, ജി.ബിജുമോൻ, കവിത ഹരിദാസ്, രാജേഷ് ജോസഫ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |