മുഹമ്മ : പതിനെട്ടു മാസത്തെ പരിശീലനം പൂർത്തിയാക്കി വ്യോമസേനയിൽ ഫ്ളയിംഗ് ഓഫീസറായി നിയമിതനായതിന്റെ സന്തോഷത്തിലാണ് മുഹമ്മ സ്വദേശി കെ.എസ്.ഹേമന്ത്. ടെക്നിക്കൽ ബ്രാഞ്ചിൽ പ്രവേശിച്ച 103പേരിൽ ജില്ലയിൽ നിന്നുള്ള ഏക അംഗവുമാണ് ആണ് ഈ 26കാരൻ. കേരളത്തിൽ നിന്നും ആകെ ഏഴു പേർക്കാണ് നിയമനം. ഫെബ്രുവരി 18 ന് ജോലിയിൽ പ്രവേശിക്കും. എച്ച്.എൽ.എൽ ലൈഫ് കെയർ റിട്ട. ജീവനക്കാരൻ മുഹമ്മ പഞ്ചായത്ത് ഒന്നാം വാർഡ് കല്ലാപ്പുറം ഗുരുകൃപയിൽ കെ.ആർ.ശശിയുടെയും തണ്ണീർമുക്കം, പി.എച്ച്.സിയിലെ ജീവനക്കാരി അനിതകുമാരിയുടെയും മകനാണ്. സഹോദരി കെ.എസ്.ഹർഷ ഡൽഹി യൂണിവേഴ്സിറ്റിയിൽ ഡിഗ്രി വിദ്യാർത്ഥിനിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |