കൊച്ചി: എറണാകുളം ഗവ. നഴ്‌സിംഗ് സ്‌കൂളിന് എം.പി ഫണ്ടിൽ നിന്ന് അനുവദിച്ച ബസിന്റെ ഫ്‌ളാഗ് ഓഫ് ഹൈബി ഈഡൻ എം. പി നിർവഹിച്ചു. 28 വർഷം പഴക്കമുള്ള വാഹനം മാറ്റാൻ എം. പി ഫണ്ടിൽ നിന്ന് ഹൈബി 19.15 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു.
ടി.ജെ. വിനോദ് എം.എൽ.എ, ജില്ലാ കളക്ടർ എൻ.എസ്. കെ. ഉമേഷ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ്. ശ്രീദേവി, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിർ ഷാ, സ്‌കൂൾ ഒഫ് നഴ്‌സിംഗ് പ്രിൻസിപ്പൽ പി.സി. ഗീത, നഴ്‌സിംഗ് ട്യൂട്ടർ ബി.സോണി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |