കൊച്ചി: ബ്രഹ്മപുരത്തെ വിഷപ്പുക സൃഷ്ടിച്ച ആരോഗ്യ പ്രശ്നങ്ങൾ പഠിക്കാനായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ എറണാകുളം ഗവ.മെഡിക്കൽ കോളജിനെ നോഡൽ സെന്ററാക്കണമെന്ന് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്മെന്റ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
എം.ബി.ബി എസ് വിദ്യാർത്ഥികളും നഴ്സിംഗ് വിദ്യാർത്ഥികളും ഹൗസ് സർജൻമാരും പി.ജി. വിദ്യാർത്ഥികളും ചേരുന്ന വലിയ കൂട്ടായ്മയ്ക്ക് വീടുകൾ സന്ദർശിച്ച് രോഗവിവരങ്ങൾ രേഖപ്പെടുത്തി ചികിത്സ നൽകാനാകും. നീണ്ട കാലത്തെ നിരീക്ഷണം നടത്തുന്നതിനും കഴിയും. വിദഗ്ദ്ധ ചികിത്സ ആവശ്യമായവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കാനുമാകുമെന്ന് മൂവ്മെന്റ് ഭാരവാഹിയായ ഡോ. എൻ.കെ.സനിൽകുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |