കൊച്ചി: കൈത്തറിയിൽ വസ്ത്രം നെയ്യുന്നത് നേരിട്ട് കാണാൻ അവസരം ഒരുക്കി എന്റെ കേരളം മെഗാ പ്രദർശന മേളയിൽ വ്യത്യസ്തമാവുകയാണ് ചേന്ദമംഗലം കൈത്തറിയുടെ സ്റ്റാൾ. പ്രദർശനമേള ആരംഭിച്ച് ആറ് ദിവസം പിന്നിടുമ്പോൾ തറിയിൽ നെയ്യുന്നത് നേരിട്ട് കാണാനും തുണിത്തരങ്ങൾ വാങ്ങുന്നതിനും നിരവധി ആളുകൾ മേളയിലെത്തുന്നുണ്ട്. തോർത്ത്, മുണ്ടുകൾ, കസവ് മുണ്ടുകൾ, സെറ്റ് സാരി, ഡിസൈനർ സാരി, ചുരിദാർ, ഷോളുകൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അരമണിക്കൂർ കൊണ്ട് നെയ്‌തെടുക്കുന്ന തുണികൾ മുതൽ നാല് ദിവസം വരെ സമയമെടുക്കുന്ന ഡിസൈനർ സാരികൾക്ക് വരെ ആവശ്യക്കാരെത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |