കൊച്ചി: വിഷുവിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പടക്ക വിപണി സജീവമായി. മൊത്തവ്യാപാരമാണ് ഇപ്പോൾ നടക്കുന്നത്. വിഷുദിനത്തിന് രണ്ട് ദിവസം മുമ്പായിരിക്കും ചില്ലറക്കച്ചവടങ്ങൾ നടക്കുക. ശബ്ദത്തേക്കാൾ വർണവിസ്മയം തീർക്കുന്ന പടക്കങ്ങൾക്കാണ് ഇത്തവണ ആവശ്യക്കാരേറെ. ശിവകാശിയിൽ നിന്ന് ഇത്തരം പടക്കങ്ങൾ വലിയ തോതിൽ കച്ചവടക്കാർ സംഭരിച്ചിട്ടുണ്ട്. ഇന്നലെ മുതൽ ഈസ്റ്റർ കച്ചവടം ആരംഭിച്ചു. 13 മുതൽ വിഷുക്കച്ചവടവും തുടങ്ങും.
വിഷുവിന് സദ്യയ്ക്കും കണിക്കുമൊപ്പം മലയാളികൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പടക്കങ്ങളും. സാധാരണ പടക്കങ്ങൾക്കൊപ്പം ഇത്തവണ പുതിയ ഇനം പടക്കങ്ങളും എത്തിയിട്ടുണ്ട്. പടക്കം സ്റ്റോക്ക് ചെയ്തുകഴിഞ്ഞതായി കച്ചവടക്കാർ പറയുന്നു.
മാറ്റമില്ലാതെ വില
കഴിഞ്ഞ വർഷത്തേതിൽ നിന്ന് പടക്ക വലിയ മാറ്രം വന്നിട്ടില്ല. ചില പടക്കങ്ങൾക്ക് വില കൂടുകയും ചിലതിന് കുറയുകയും ചെയ്തു. 10 രൂപയിൽ കൂടുതൽ വില ഒന്നിനും വർദ്ധിച്ചിട്ടില്ല. കഴിഞ്ഞവർഷം കൊവിഡ് പ്രതിസന്ധി മൂലം ഓരോ ഇനത്തിനും 25 ശതമാനത്തോളം വിലകൂടിയിരുന്നു. പടക്കനിർമ്മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളായ പേപ്പർ, കാഡ്‌ബോർഡ്, കെമിക്കൽസ്, ആസിഡ് എന്നിവയുടെ വിലയാണ് വർദ്ധിച്ചത്.
പടക്കവില
ചക്രം- 80
മേശപ്പൂ-100
ലാത്തിരി- 80
ബീഡിപടക്കം- 60
പുതിയ ഇനങ്ങൾ
ഗോൾഡ് ബെർഗ്: 200 രൂപ
ട്രോപ്പിക്കൽ മഷ്റൂം- 150 രൂപ
അയൺ മാൻ- 150 രൂപ
റെയിൻബോ ഡാഷ്- 650 രൂപ
സ്മൈലി-200 രൂപ
നല്ല കച്ചവടമാണ് ഇപ്പോൾ നടക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാളും കൂടുതൽ വെറൈറ്റി പടക്കങ്ങൾ ഇപ്പോൾ എത്തിയിട്ടുണ്ട്.
ലിനോൾഫ് ജോസഫ്
ഫ്‌ളാഷ് ഫയർ വർക്‌സ്
തൃപ്പൂണിത്തുറ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |