കൊച്ചി: മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും (ഐ.എം.എ) വിദ്യാർത്ഥി വിഭാഗമായ മെഡിക്കൽ സ്റ്റുഡന്റസ് നെറ്റ്‌വർക്കും (എം.എസ്.എൻ) പരിശീലനം നൽകും. ഡോ.അരുൺ ബി. നായർ, ഡോ. ടോം വർഗീസ് എന്നിവർ ക്ലാസുകൾ നയിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് സർക്കാർ മെഡിക്കൽ കോളജുകളിലാണ് മാതൃകാ പരീക്ഷകൾ. കൊച്ചിയിൽ ഏപ്രിൽ 14നും കോഴിക്കോടും തിരുവനന്തപുരത്തും 16നും മോഡൽ പരീക്ഷകൾ നടത്തുമെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.സുൽഫി നൂഹു, സെക്രട്ടറി ഡോ. ജോസഫ് ബെനവൻ എന്നിവർ അറിയിച്ചു. വിവരങ്ങൾക്ക് : http://cognosco.vercel.app
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |