കൊച്ചി: കുടുംബശ്രീ മൈക്രോ എന്റർപ്രൈസ് കോൺക്ലേവിന്റെ ഭാഗമായുള്ള കുടുംബശ്രീ മെഷീനറി-ടെക്ക് എക്സ്പോയിൽ പങ്കെടുക്കാൻ പ്രമുഖ മെഷീനറി നിർമ്മാതാക്കൾക്ക് അവസരം. കളമശേരിയിലെ സമ്ര ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ 22, 23 തീയതികളിലാണ് പരിപാടി.
1500ൽ ഏറെ സംരംഭകർ പങ്കെടുക്കും. വിവിധ മേഖലകളിൽ ഉപയോഗിക്കുന്ന മെഷീനുകളും ഉപകരണങ്ങളും പ്രദർശിപ്പിക്കാനുള്ള വേദിയായിരിക്കും എക്സ്പോ. ഇതുവഴി ആധുനിക യന്ത്രോപകരണങ്ങൾ കുടുംബശ്രീ സംരംഭകരെ പരിചയപ്പെടുത്തും.
മെഷീനറി നിർമാതാക്കൾ, അംഗീകൃത മെഷീൻ വിതരണക്കാർ എന്നിവരും വിവിധ ബാങ്കിംഗ്- ധനകാര്യ സ്ഥാപനങ്ങൾ, അസോസിയേഷനുകൾ, ടെക്നിക്കൽ ഏജൻസികൾ തുടങ്ങിയവയും കോൺക്ലേവിൽ പങ്കെടുക്കും. വിവരങ്ങൾക്ക്: www.kudumbashree.org/expo2023.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |