കൊച്ചി: ഫെഡറേഷൻ ഒഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷന്റെ (എഫ്.എൻ.പി.ഒ) നേതൃത്വത്തിൽ തപാൽ ജീവനക്കാരുടെ 29-ാമത് ത്രിദിന സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊച്ചിയിൽ തുടക്കമാകും. രാവിലെ 10ന് കലൂർ റിന്യൂവൽ സെന്ററിൽ ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് അഞ്ചിന് പ്രതിനിധി സമ്മേളനം കേരള സർക്കിൾ പോസ്റ്റ് മാസ്റ്റർ ജനറൽ മഞ്ജു പിള്ള ഉദ്ഘാടനം ചെയ്യും. സംസ്ഥാന കൺവീനർ കെ.വി. സുധീർകുമാർ, കെ. സജീവ്കുമാർ, ജോൺസൺ കൊട്ടാഞ്ചേരി, കൃഷ്ണപ്രസാദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |