SignIn
Kerala Kaumudi Online
Wednesday, 01 May 2024 10.26 AM IST

ഡോ. റിബിന് പ്രിയം എ.ഐ റോബോർട്ട്

ribin

കൊച്ചി: നിർമ്മിത ബുദ്ധിയുടെ യുഗത്തിൽ എ.ഐ റോബോർട്ടുകളുടെ കളിത്തോഴനാണ് ഇടപ്പള്ളിക്കാരൻ ഇടപ്പള്ളിക്കാരൻ ഡോ. റിബിൻ ബാലചന്ദ്രൻ. മുതിർന്നവരുടെ പരിചരണം, കുട്ടികളുടെ വിദ്യാഭ്യാസം, രാജ്യസുരക്ഷ തുടങ്ങിയെന്തും ഏറ്റെടുക്കാൻ കഴിവുള്ള എ.ഐ റോബോട്ടുകളാണ് റിബിൻ ഒരുക്കുന്നത്.

ഭീകരന്മാരായ പഴയകാല റോബോട്ടുകൾക്കു പകരം സുന്ദരൻമാരും കഠിനാദ്ധ്വാനികളുമായ മിടുക്കന്മാരുടെ കാലമാണിതെന്ന് ജർമൻ എയറോസ്‌പേസ് സെന്ററിൽ ജോലി ചെയ്യുന്ന റിബിൻ പറയുന്നു. ഓഫീസ്, കടകൾ, ഫാർമസികൾ എന്നിവിടങ്ങളിലെ ചുമതലകൾ നിർവഹിക്കാനും ഇവയ്ക്കാവും.

ഇടപ്പള്ളി ചന്ദ്രത്തിൽ റോഡ് രാധാപുരത്ത് കാർട്ടൂണിസ്റ്റ് ബാലചന്ദ്രന്റെയും അഡ്വ. റീത്തയുടെയും മകനാണ് കർണാടക സൂരത്കൽ എൻ.ഐ.ടിയിൽ നിന്ന് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സിൽ ബിരുദം നേടിയിട്ടുള്ള റിബിൻ. യൂറോപ്യൻ സർവകലാശാലകളിൽ നിന്നുള്ള മികച്ച റോബോട്ടിക്‌സ് പ്രബന്ധത്തിന് ജോർജ് ജിറാൾട്ട് പുരസ്‌കാരം നേടിയ യൂറോപ്യൻ പൗരനല്ലാത്ത ഏക പ്രതിഭ.
ബിരുദ പഠനത്തിനിടെ മദ്രാസ് ഐ.ഐ.ടിയുടെ റോബോട്ടിക്‌സ് മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയത് വഴിത്തിരിവായി. ജർമനിയിലെ ഡോർട്മുണ്ട് സർവകലാശാലയിൽ ബിരുദാനന്തരബിരുദം. തുടർന്ന് ജർമൻ എയറോസ്‌പേസ് സെന്ററിൽ ജോലി. 2022ൽ എ സ്റ്റേബിൾ ആൻഡ് ട്രാൻസ്‌പെരന്റ് ഫ്രെയിംവർക്ക് ഫോർ ആഡാപ്ടീവ് ഷെയേഡ് കൺട്രോൾ ഒഫ് റോബോട്ട്‌സ് എന്ന പ്രബന്ധത്തിന് മ്യൂണിക് സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡി ലഭിച്ചു.

സോഫ്ടാകാനും

ഹാർഡാകാനും തയ്യാർ

സോഫ്ട് വെയർ, ഹാർഡ് വെയർ രംഗത്തെ സാദ്ധ്യതകൾ റോബോട്ടിക്‌സ് വിദഗ്ദ്ധർക്ക് വൻ അവസരങ്ങളൊരുക്കുന്നു. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ്, മെക്കട്രോണിക്‌സ്, ഇൻസ്ട്രുമെന്റേഷൻ എൻജിനിയർമാർക്കും ബയോമെഡിക്കൽ, ബയോ ഇൻഫർമാറ്റിക്‌സ് എൻജിനിയർമാർക്കും അവസരങ്ങളേറെയാണ്. മനശാസ്ത്ര ചികിത്സാരംഗത്തും ഉപയോഗപ്പെടുത്താം.
ഡോക്ടർമാരുടെ എണ്ണവും ജോലിയും കുറയും. റോബോട്ടിക് ശസ്ത്രക്രിയകളിൽ മുറിവുകളുടെ വ്യാപ്തി കുറയ്ക്കാം. ഡോക്ടർമാർക്ക് മേൽനോട്ടം വഹിച്ചാൽ മതി.
കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന റോബോട്ടിക് പൊലീസ് പല രാജ്യങ്ങളിലുമുണ്ട്. കുട്ടികളുടെ ഭാവങ്ങളും പെരുമാറ്റവും വിലയിരുത്തി കുറ്റകൃത്യത്തിന്റെ സ്വഭാവം മനസിലാക്കാൻ കഴിയും. റോബോട്ടിനോടു തോന്നുന്ന കൗതുകവും അടുപ്പവും മൂലം പലകാര്യങ്ങളും പേടിയില്ലാതെ കുട്ടികൾ പങ്കിടും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.