കൂത്താട്ടുകുളം: ദാമ്പത്യ ജീവിതത്തിന്റെ അമ്പതാം വാർഷികത്തിൽ സന്തോഷം പങ്കിടാൻ ഇലഞ്ഞി വെള്ളാമത്തടത്തിൽ വി.ജെ.ലൂക്കോസ്, സെലിൻ ലൂക്കോസ് ദമ്പതികൾ തിരഞ്ഞെടുത്തത് വ്യത്യസ്ത മാർഗമാണ്. അന്തിയുറങ്ങാൻ കൂരയില്ലാത്ത ഏഴു കുടുംബങ്ങൾക്ക് വീടു വയ്ക്കാൻ സ്ഥലം നൽകുക. മൂന്ന് സെന്റ് സ്ഥലമാണ് നൽകുന്നത്. സ്ഥലത്തിന്റെ ആധാരം നാളെ രാവിലെ 10.30 ന് ഗുണഭോക്താക്കൾക്ക് കൈമാറും. ജനവരി 15 നായിരുന്നു ഇരുവരുടെയും വിവാഹ വാർഷികം. അന്നെടുത്ത തീരുമാനമാണ് നടപ്പാക്കുന്നത്.
ആഘോഷങ്ങളൊഴിവാക്കി സാമൂഹത്തിന് സേവനം ലഭിക്കുന്ന പ്രവർത്തനം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥലം നൽകിയതെന്ന് ലൂക്കോസും സെലിനും പറഞ്ഞു. ലൂക്കോസിന്റെ മാതാവിന്റെ ഓർമ്മയ്ക്കായി നേരത്തെ 18 കുടുംബങ്ങൾക്ക് വീട് വയ്ക്കാൻ സ്ഥലം നൽകിയിട്ടുണ്ട്. മാതൃകാ കർഷനായ ലൂക്കോസ്
ഇലഞ്ഞി റബർ ഉത്പാദക സംഘം പ്രസിഡന്റാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |