തൃക്കാക്കര: ഫെഡറൽ തത്വങ്ങൾ നിരാകരിച്ചുകൊണ്ട് സഹകരണ മേഖലയെ കൈപ്പിടിയിലാക്കാനുള്ള കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ ആഹ്വാനപ്രകാരം അവകാശ ദിനം ആചരിച്ചു. കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കനാട് ,കേരള ബാങ്ക് ക്രെഡിറ്റ് പ്രൊസസിംഗ് സെന്ററിൽ നടന്ന ദിനാചരണം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കേരളാ ബാങ്ക് ഭരണ സമിതി അംഗവുമായ അഡ്വ.പുഷ്പ ദാസ് ഉദ്ഘാടനം ചെയ്തു. കെ.ബി.ഇ.എഫ് ജില്ലാ വൈസ് പ്രസിഡന്റ് വി.എൻ ബിനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി കെ.എൻ സുന്ദരൻ, സംസ്ഥാന വൈസ് പ്രസിഡന്റ് പി.ജി ഷാജു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |