കൊച്ചി: രാജ്യത്തെ മികച്ച സർവകലാശാലകളെ റാങ്ക് ചെയ്യുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് 2023 (എൻ.ഐ.ആർ.എഫ്) ദേശീയ റാങ്കിംഗിന്റെ എട്ടാം പതിപ്പിൽ കുസാറ്റ് 'യൂണിവേഴ്‌സിറ്റി' വിഭാഗത്തിൽ 37ാം സ്ഥാനം കരസ്ഥമാക്കി. പോയവർഷം 41-ാം റാങ്കായിരുന്നു. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ റാങ്ക് ചെയ്യുന്നതിനായി 2015ൽ മാനവ വിഭവശേഷി വികസന മന്ത്രാലയം സ്വീകരിച്ച സമ്പ്രദായമാണ് എൻ.ഐ.ആർ.എഫ്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ അദ്ധ്യാപനം, പഠനവും വിഭവങ്ങളും, ഗവേഷണവും പ്രൊഫഷണൽ പരിശീലനവും, ബിരുദ ഫലങ്ങൾ, വ്യാപനവും ഉൾപ്പെടുത്തലുകളും, വീക്ഷണം എന്നിങ്ങനെ അഞ്ച് പൊതു ഘടകങ്ങൾ വിലയിരുത്തിയതിന് ശേഷമാണ് റാങ്ക് നിർണയിക്കുന്നത്. ഈ വർഷത്തെ റാങ്കിംഗിൽ 8686 സ്ഥാപനങ്ങൾ ഭാഗമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |