തൃക്കാക്കര: ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റി ജീവനക്കാരുടെ അനിശ്ചിതകാല സമരം ആറാം ദിവസത്തിലേക്ക്. അഞ്ചാം ദിവസം കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്ക് സ്റ്റേറ്റ് പ്രസിഡന്റും മുൻ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ മെമ്പറുമായ എം.പി ആന്റണി സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ സംരക്ഷണ യൂണിറ്റിലെ പ്രൊട്ടക്ഷൻ ഓഫീസർ നോൺ ഇൻസ്റ്റിറ്റ്യൂഷണൽ കെയർ സ്റ്റൈസി മാഞ്ഞൂരാൻ അദ്ധ്യക്ഷത വഹിച്ചു. കാവൽ പ്ലസ് സന്നദ്ധ സംഘടനകൾ പരിസ്ഥിതി ദിനമായ ഇന്ന് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വൃക്ഷത്തൈകൾ വിതരണം ചെയ്തു.അഞ്ചു സ്കൂളുകളിൽ അഞ്ച് ഇനങ്ങൾ അടങ്ങിയ പച്ചക്കറി വിത്ത് പാക്കറ്റ് വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |