തൃക്കാക്കര : കെ.എസ് ഇ .ബിക്ക് വൈദ്യുത ബില്ലിൽ ലക്ഷങ്ങളുടെ വരുത്തിയ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന 18 ഓഫീസുകൾക്ക് നോട്ടീസ് നൽകി. 91,86,133 രൂപയാണ് അടക്കാനുണ്ട്. 18 ഓഫീസുകൾക്ക് നോട്ടീസ് നൽകിയത്,
ഈ മാസം 18 ന് മുമ്പായി പണം അടച്ചില്ലെങ്കിൽ വൈദ്യുത കണക്ഷന്‍ വിഛേദിക്കുമെന്ന് കെ.എസ് ഇ .ബി അറിയിച്ചിട്ടുണ്ട്.
ഇവരെക്കൂടാതെ ഇന്ത്യൻ കോഫി ഹൗസ്, കളക്ടറേറ്റ് ക്യാന്റീൻ ഏവരും പണം അടച്ചിട്ടില്ല. സിവിൽ സ്റ്റേഷനിലെ ഭൂരിഭാഗം ഓഫീസുകളും കെ.എസ് ഇ .ബിക്ക് വൈദ്യുത ബില്ലിൽ ഇനത്തിൽ കോടികളാണ് നൽകാനുള്ളത്.
ഭൂരിഭാഗം ഓഫീസുകളും പഴയ ബില്ലുകൾ അടക്കാതെ പുതിയ ബില്ലുകൾ അടച്ചുപോകുന്ന അവസ്ഥയാണുള്ളത്. ഇവർക്ക് വരും ദിവസങ്ങളിൽ നോട്ടീസ് നൽകാനാണ് കെ.എസ് ഇ .ബിയുടെ തീരുമാനം.
ഓഫീസ്, വൈദ്യുത കുടിശിക
കളട്രേറ്റ് 46,16,410
അസി.എൻജിനിയർ പി.ഡബ്ലിയു .ഡി 1,94,156
അസി.എൻജിനിയർ ഫാക്റ്ററീസ് ആൻഡ് ബോയിലേർസ് 1,90,644
നോഡൽ ഓഫീസർ 4,38,504,
അസി. എൻജിനിയർ കളക്ടറേറ്റ് 1,32,938.
സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് 4,90,041
ജില്ലാ സപ്ലെ ഓഫീസ് 7,46,487
അസി. എൻജിനിയർ കളട്രേറ്റ് 1,32,938
കോ.ഓപ്പറേറ്റിവ് ബാങ്ക് 49,004
സോയിൽ കൺസ്ട്രക്ഷൻ 6,80,870
സൈനിക വെൽഫെയർ ഓഫീസർ 49,004
ഡി.ഡി എഡ്യൂക്കേഷൻ 4,846
ജില്ലാ ഇലക്ഷൻ വിഭാഗം 11,705
സൂപ്രണ്ട് എൻജിനിയർ 9,122
ജോയിന്റ് രജിസ്ട്രാർ ഒഫ് കോ- സൊസൈറ്റി 22, 086
വനിതാ പ്രോട്ടക്ഷൻ ഓഫീസർ 3061
മൈനിംഗ് ആൻഡ് ജിയോളജി 6,80,870
ജില്ലാ വികസന ഓഫീസർ 49.004
താലൂക്ക് സ്റ്റാറ്റിക്ക് ഓഫീസ് 4,90,04
അസി.എൻജിനിയർ കളട്രേറ്റ് 1,32,938
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |