പിറവം: ഏതൊരു മത്സരത്തിലെ വിജയവും സയാന് അമ്മയ്ക്കുള്ള സമ്മാനവും അമ്മയുടെ ആഗ്രഹ സഫലീകരണവുമാണ്. ഇക്കുറിയും പതിവ് തെറ്റിയില്ല. ജില്ലാ കലോത്സവത്തിലെ കഥകളി സംഗീതത്തിലെ വിജയവും സയാൻ മുഹമ്മദ്ദ് അമ്മയ്ക്ക് സമർപ്പിച്ചു. മരണപ്പെട്ട ഉമ്മ മുബീനയുടെ ആഗ്രഹമായിരുന്നു പറവൂർ ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി സയാൻ അഹമ്മദ് വിജയം. തുടർച്ചയായി രണ്ടാം തവണയാണ് വിജയം തേടുന്നത്. കലാമണ്ഡലം ഹൈദരാലിയാണ് സയാന്റെ
കലാപ്രചോദനം.
എട്ടു വയസ് മുതൽ പറവൂർ സ്വരത്രയ അനിഷാദിന്റെ കീഴിൽ ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്നുണ്ട്. കഥകളി സംഗീതത്തിൽ തൃപ്പൂണിത്തറ ആർ.എൽ.വി കോളജ് അദ്ധ്യാപകനായ കലാമണ്ഡലം ശ്രീജിത്ത് പി. കുമാറാണ് ഗുരു.
നളചരിതം നാലാം ദിവസത്തിലെ ' ദമയന്തി' കേന്ദ്രകഥാപാത്രമായി വരുന്ന 'മുഖാരി ' രാഗത്തിലെ 'നൈഷധനിവൻ താനൊരു.... ' എന്ന പദമാണ് മത്സരത്തിനായി ആലപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |