കൊച്ചി: ഒബിസിറ്റി (അമിതവണ്ണം) സർജറി സൊസൈറ്റി ഒഫ് ഇന്ത്യയുടെ 21-ാം ദേശീയ സമ്മേളനം ഇന്ന് സമാപിക്കും.
ലേ മെറിഡിയൻ കൺവെൻഷൻ സെന്ററിൽ നടക്കുന്ന സമ്മേളനം ഇന്റർനാഷണൽ സൊസൈറ്റി ഒഫ് സർജൻസ് ഫോർ ഒബിസിറ്റി പ്രസിഡന്റ് ഡോ. ജെറാൾഡ് പ്രാഗർ (വിയന്ന) ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡന്റ് ഡോ. പ്രവീൺ രാജ് അദ്ധ്യക്ഷത വഹിച്ചു. ആഗോളതലത്തിൽ ഇന്ത്യയിൽ അമിതവണ്ണക്കാരുടെ എണ്ണം താരതമ്യേന കുറവാണെങ്കിലും ചികിത്സ ആവശ്യമായ രോഗാവസ്ഥ തന്നെയാണിതെന്ന് ജെറാൾഡ് പ്രാഗർ പറഞ്ഞു. ഡോ. ആർ പത്മകുമാർ, എസ്.കെ. അബ്ദുള്ള, ഡോ. മധുകർ പൈ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |