SignIn
Kerala Kaumudi Online
Saturday, 27 July 2024 9.20 PM IST

'സമരം പെരുമാറ്റ ചട്ട ലംഘനം'

election

കൊച്ചി: കേന്ദ്രസർക്കാർ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇടത് സർവീസ് സംഘടനയായ എഫ്.എസ്.ഇ.ടി.ഒയുടെ നേതൃത്വത്തിൽ നടക്കുന്ന ഭരണഘടന സംരക്ഷണ സദസ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു പറഞ്ഞു. സംഘാടകരായ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർക്കും ജില്ലാ കളക്ടർക്കും പരാതി നൽകിയതായി അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പുകാലത്ത് സർക്കാർ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സി.പി.എം നടത്തുന്ന രാഷ്ട്രീയ പ്രചാരണം പരാജയഭീതിയിൽ നിന്ന് ഉണ്ടായതാണെന്നും ഇതിന് കൂട്ടുനിൽക്കുന്ന സർക്കാർ ഉദ്യോഗസ്ഥർ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.