ആലുവ: ജില്ലയിലെ പട്ടിക വിഭാഗങ്ങളെ ഏകോപിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന ഏകദിന നേതൃത്വ ശില്പശാല 'വിചിന്തനം 2024' മെയ് 26ന് തോട്ടുമുഖം വൈ.എം.സി.എ ഹാളിൽ നടക്കുമെന്ന് സംഘാടക സമിതി ജില്ലാ ചെയർമാൻ രമേശ് പുന്നക്കാടൻ, ജനറൽ കൺവീനർ എം.പി. ഓമനക്കുട്ടൻ, കോ ഓർഡിനേറ്റർ എം.പി. ശിവൻ എന്നിവർ അറിയിച്ചു.
രാവിലെ ഒമ്പതിന് അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. 11 മുതൽ വിവിധ വിഷയങ്ങളിൽ സണ്ണി എം. കപിക്കാട്, ടി.എസ്. ചന്ദ്രൻ, വി.ആർ. രാജീവ്, ഡോ.എൻ.ബി. മനോജ്, എ.കെ. വാസു എന്നിവർ ക്ളാസെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |