വൈപ്പിൻ: ഫോക്‌ലോർ ഫെസ്റ്റിന്റെ ഭാഗമായി ഇശൽ ഫെസ്റ്റ് 5ന് രാവിലെ 10ന് എടവനക്കാട് എസ്.എൻ. സേവാസംഘം ഓഡിറ്റോറിയത്തിൽ നടൻ മജീദ് ഉദ്ഘാടനം ചെയ്യും. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൾ സലാം, വൈസ് പ്രസിഡന്റ് ഇക്ബാൽ, മുൻ പ്രസിഡന്റ് ജീവൻമിത്ര, ബ്ലോക്ക് വൈസ് പ്രസിഡന്റ് സാജിത്ത് തുടങ്ങിയവർ പങ്കെടുക്കും. ജനകീയ കലാരൂപങ്ങളായ ഒപ്പന, മാപ്പിളപ്പാട്ട്, കോൽകളി തുടങ്ങിയവയുടെ സംസ്ഥാനതല മത്സരങ്ങൾ നടക്കും. പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റും വിജയികൾക്ക് ക്യാഷ് പ്രൈസും നല്കും. മാപ്പിളപാട്ട് കലാകാരൻ റഷീദ് മോങ്ങ അവതരിപ്പിക്കന്ന പാട്ടും പറച്ചിലും പരിപാടിക്ക് ശോഭയേകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |