കൊച്ചി: കോളേജ് വിദ്യാർത്ഥികളുടെ നൂതന ബിസിനസ് ആശയത്തിന്റെ സാദ്ധ്യതകൾ പരിശോധിക്കാനും നിക്ഷേപം കണ്ടെത്തുവാനും പിച്ചത്തോണുമായി സമ്മിറ്റ് ഒഫ് ഫ്യൂച്ചർ മത്സരം. ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. 20 ന് മുമ്പ് ആശയം സമർപ്പിക്കണം. തിരഞ്ഞെടുക്കുന്നവ നിക്ഷേപകർ, ഇൻഡസ്ട്രി ലീഡേഴ്‌സ്, ഇന്നവേറ്റേഴ്‌സ് എന്നിവർ ഉൾപ്പെടുന്ന പാനലിന് മുന്നിൽ അവതരിപ്പിക്കാം. ഒരു ലക്ഷം രൂപയാണ് സമ്മാനം. ജെയിൻ യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടി ജനുവരി 25 മുതൽ ഫെബ്രുവരി ഒന്നു വരെയാണ്.
സ്പീക്ക് ഫോർ ഫ്യൂച്ചർ, റീഇമാജിൻ വേസ്റ്റ്: ട്രാൻസ്‌ഫോമിംഗ് ട്രാഷ് ഇൻടു ട്രഷർ എന്നീ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. വിവരങ്ങൾക്ക് : 7034044141/ 7034044242, https://
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |