കൊച്ചി: മുല്ലപ്പെരിയാർ അടക്കമുള്ള ഡാമുകൾ തകർന്നതിന് ശേഷം ദുരന്തനിവാരണ രക്ഷാപ്രവർത്തനം നടത്തിയതുകൊണ്ട് കാര്യമില്ലെന്ന് മേധാപട്കർ പറഞ്ഞു. മനുഷ്യ , ജീവജാലങ്ങൾ നാമാവശേഷമായതിന് ശേഷം നഷ്ടപരിഹാരം നൽകിയിട്ട് എന്ത് കാര്യം. ദുരന്തങ്ങൾ ഉണ്ടാകാതെയാണ് നോക്കേണ്ടത്. വയനാട് പോലുള്ള ദുരന്തങ്ങളുണ്ടാകാതിരിക്കുവാൻ മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണം. പശ്ചിമ ഘട്ടത്തെ സംരക്ഷിക്കുവാൻ എല്ലാവരും കൈകോർക്കണമെന്നും ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സബർമതി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച പ്രകൃതിയുടെ രാഷ്ട്രീയം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ. രാജ്യത്തെ ജനപ്രതിനിധി സഭകളുടെ പൈതൃക സ്വഭാവം തന്നെ തകിടം മറിഞ്ഞു. ജൈവ വൈവിദ്ധ്യത്തെ ആർക്കും ചൂഷണം ചെയ്യാമെന്ന് കാലമാണ്.
കൃഷി പൂർണമായും ഡിജിറ്റലൈസ് ചെയ്യുമ്പോൾ പാവപ്പെട്ട കർഷകർ കഷ്ടപ്പെട്ട് വിളയിച്ച അവരുടെ ഉത്പ്പന്നങ്ങൾ വിൽക്കുവാൻ കൊണ്ടു വരുന്ന ചന്തകളും അടച്ചുപൂട്ടുകയാണ്. പ്രാദേശിക നിവാസികൾക്ക് വേണ്ടാത്ത ബ്രൂവറീ അവരുടെ നാട്ടിൽ സ്ഥാപിക്കുന്നത് ശരിയല്ല.
സബർമതി പഠന കേന്ദ്രം ഗാന്ധിജിക്കുള്ള അഭിവാദനം കൂടിയാണെന്നും ഡി. സി. സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ അഭിനന്ദിക്കുന്നതായും അവർ പറഞ്ഞു. മുഹമ്മദ് ഷിയാസ്, ടി.ജെ. വിനോദ് എം.എൽ.എ, സി.ആർ. നീലകണ്ഠൻ, ഡോ.എം.സി. ദിലീപ് കുമാർ, നേതാക്കളായ കെ.പി. ധനപാലൻ, ജെയ്‌സൺ ജോസഫ്, കെ.ബി. സാബു, ജാക്‌സൺ തൊട്ടുങ്കൽ, ഷൈജു കേളന്തറ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |