കാക്കനാട്: രാജഗിരി സെന്റർ ഫോർ ബിസിനസ് സ്റ്റഡീസിന്റെയും സ്ലോവേനിയൻ സർവകലാശാലയായ മാരിബോർ യൂണിവേഴ്‌സിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന ആറാമത് രാജഗിരി മാനേജ്‌മെന്റ് കോൺഫറൻസ് ഇന്നും നാളെയുമായി കാക്കനാട് രാജഗിരി ബിസിനസ് സ്‌കൂളിൽ നടക്കും.പാനൽ റിഗ്രഷൻ, എക്‌സ്പിരിമെന്റൽ ഡിസൈൻ എന്നീ വിഷയങ്ങളിൽ വർക്ക് ഷോപ്പുകൾ, ഡോക്ടറൽ കോളോക്യം, പാനൽ ചർച്ചകൾ തുടങ്ങിയവ കോൺഫറൻസിന്റെ ഭാഗമായി സംഘടിപ്പിക്കും. ഇന്ന് നടക്കുന്ന ചടങ്ങ് സെന്റ് ഗോബേൻ സ്ട്രാട്ടജിക്ക് അഡൈ്വസർ കൃഷ്ണപ്രസാദ് കോൺഫറസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് വിശിഷ്ടാതിഥികൾ മുഖ്യ പ്രഭാഷണങ്ങൾ നടത്തും. കോൺഫറൻസ് നാളെ സമാപിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0484 242655491, rmc25@rajagiri.edu
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |